സമര പോരാട്ടങ്ങളൂടെ നാൾവഴികളിലൂടെ…


1185187_634524246579872_160634068_n
അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർ ഒറ്റക്കെട്ടായി ഒരു കൊടിയുടെ കീഴിൽ അണിനിരന്ന കാലത്താണ് ഇടതു വലത് സർക്കാറുകൾ വ്യത്യാസമില്ല്ലാതെ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ഇതിനു തെളിവാണ് 10% അഗ്രിക്കൾച്ചറൽ ആഫീസർ പ്രൊമോഷൻ 1980 ൽ അനുവദിച്ചതും പിന്നീട് വി.ഇ.ഒ മാർക്കായി മാറ്റിവച്ച 10% റദ്ദ് ചെയ്തപ്പോൾ അതിൽ 5% അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്കായി നീക്കി വയ്ക്കുകയും അങ്ങിനെ ആകെ 15% ലഭിച്ചുപോരുകയും ചെയ്തത്. അതുപോലെതന്നെ പി.സി.എ ക്കുവേണ്ടി ഒറ്റക്കെട്ടായി വൻ പ്രക്ഷോഭം നടത്തുകയും, തുടർന്ന് സർക്കാർ പി.സി.എ അനുവദിക്കുകയുമുണ്ടായി.എ.എഫ്.ഒ തസ്തിക എൽ.ഡി.എഫ് സർക്കാർ അനുവദിച്ചതും പിന്നീട് യു. ഡി.എഫ് സർക്കാർ അനുവദിച്ച 36 ഉം ചേർത്താണ് ആകെ 66 ൽ എത്തിയത്. അല്ലാതെ ഏതെങ്കിലും ഒരു സർക്കാർ മാത്രമല്ല ഈ ആനുകൂല്യങ്ങളെല്ലാം അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്ക് നൽകിയത് .അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരുടെ ഈ അവകാശങ്ങൾ വിവിധ സർക്കാരുകളിൽ നിന്നും നേടിയെടുക്കാൻ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി ഒറ്റക്കെട്ടായി നിന്നതുകൊണ്ട് മാത്രമാണ് ഇവയെല്ലാം നേടിയെടുക്കാനായത് എന്ന ചരിത്രസത്യം ഇവിടെ പറയുന്നതിനു വേണ്ടിയാണ് ഇത്രയും കര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിച്ചത്.. എന്നാൽ ഈ ഐക്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞവരാണ് എന്നും അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റു മാരുടെ ഐക്യത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കുന്നതും ഒരു വിഭാഗത്തെ രാഷ്ട്രീയത്തിന്റെ പേരിൽ മാതrസംഘടനയിൽ നിന്നും അടർത്തി മാറ്റിയതും. സംഘടന രണ്ടായി പ്രവർത്തിച്ചു തുടങ്ങിയപ്പൊൾ, ഒരു വിഭാഗം രാഷ്ട്രീയ പ്രേരിതമായ പ്രവർത്തനങ്ങളിൽ മാത്രം ഏർപ്പെട്ടതിന്റെ ഫലമായി, സ്വന്തമായി നേട്ടങ്ങളൊന്നും അവകശപ്പെടാൻ ഇല്ലാത്തതുകൊണ്ടാണ് അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർ ഒറ്റസംഘടനയ്ക്കു കീഴിൽ പ്രവർത്തിച്ചു നേടിയ നേട്ടങ്ങൾ അടർത്തിമാറ്റി പ്രത്യേക രാഷ്ട്രീയത്തോടൊപ്പം മാത്രം ചേർത്തു വയ്ക്കുന്നതിനായി നിരന്തരം ശ്രമിക്കുന്നത്. എന്നാൽ ഈ വസ്തുതകൾ പല അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരും മനസ്സിലാക്കാതെ പോകുന്നുവെന്നുള്ള ദുഖകരമായ അവസ്ഥ മനസ്സിലാക്കി ഈ 41-മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടന നടത്തിയിട്ടുള്ള പൊരാട്ട്ത്തിന്റെ നാൾവഴികളിലൂടെ നിങ്ങളെ നടത്തുകയാണ്.
23 വർഷത്തെ ഹയർ ഗ്രേഡ്.
അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർക്ക് ഏഴാം ശമ്പള കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ടിയിരുന്ന 23 വർഷത്തെ ഹയർ ഗ്രേഡിന്(എ.എഫ്.ഒ യുടെ ശമ്പളം) തടസ്സം നേരിട്ടപ്പോൾ ബഹുമാനപ്പെട്ട ഹൈക്കൊടതി മുമ്പാകെ ഹർജി സമർപ്പിക്കുകയും WPC 33714/2002 dtd 13.11.2002 ഉത്തരവ് പ്രകാരം അതിന് പരിഹാരം ഉണ്ടായിട്ടുള്ളതുമാണ്
അഗ്രിക്കൾച്ചറൽ ആഫീസർ തസ്തികയിലേക്കുള്ളാ 15% പ്രൊമോഷൻ 13% ആയപ്പോൾ..
കേവലം 30 വെള്ളിക്കാശിനു വേണ്ടി 15ശതമാനം 13 ശതമാനമാക്കപ്പെടുകയും, ഭരണത്തിന്റെ ശീതളച്ഛായയിൽ സമരങ്ങൾക്ക് അവധി നൽകി ഒരു വിഭാഗം ജീവനക്കാർ യാതൊന്നും മിണ്ടാതെ നടന്നപ്പോൾ, അഗ്രിക്കൾച്ചർ അസ്സിസ്റ്റ്ന്റ്സ് അസ്സൊസ്സിയേഷൻ,കേരളയുടെ(AAAK) സീനിയറായ അംഗങ്ങൾ ബഹു: ഹൈക്കോടതിയെ സമീപിക്കുകയും, ഹർജി തീർപ്പാക്കിയതിനെത്തുടർന്ന് ക്യഷി വകുപ്പു സെക്രെട്ടറി വിളിച്ചു ചേർത്ത ഹിയറിംഗിൽ സംഘടനയുടെ ജെനറൽ സെക്രട്ടറി പങ്കെടുക്കുകയും ഹിയറിങ്ങിൽ മൂന്ന് പ്രധാന വാദങ്ങൾ ഉന്നയിക്കുകയുമുണ്ടായി. ഒന്ന് 2% മാറ്റിവയ്ക്കപ്പെട്ട 10.7.2008 ലെ ഉത്തരവിന് മുൻപ് ഉണ്ടായിട്ടുള്ള 6 ഒഴിവുകളിൽ നിയമിക്കപ്പെട്ട ഗ്രാജുവേറ്റ്സിനെ റിവേർട്ട് ചെയ്ത് ആ ഒഴിവ് സ്യൂട്ടബിലിറ്റി ടെസ്റ്റ് പാസ്സായ ഉദ്യോഗസ്ഥർക്ക് നൽകുക. രണ്ടാമതായി 2% കണക്കാക്കുമ്പോൾ മുൻപ് 15 ശതമാനത്തിലൂടെ പ്രൊമോഷൻ ആയിട്ടുള്ള എല്ലാ ഓഫീസേഴ്സിനെയും 2 ശതമാനത്തിൽ (24 എണ്ണം)എണ്ണൂക. മൂന്നാമതായി 10.7.08 ലെ ഉത്തരവിന് ശേഷം ഉണ്ടായിട്ടുള്ള ഓരോ ഒഴിവിലേക്കും KSS&SR വകുപ്പു 2&5 കുറിപ്പ് 3 പ്രകാരം 13:2 അനുപാതം പാലിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഈ മൂന്നു വാദങ്ങളും കrഷി വകുപ്പു സെക്രട്ടറി പരിശോധിച്ച് P&ARD യുടെ അഭിപ്രായത്തിനായി വിടുകയും, P&ARD യുടെ നിർദ്ദേശത്തെത്തുടർന്ന് (കത്തു നം. 2695/A2/2010/ P&ARD ) കrഷി വകുപ്പു സെക്രട്ടറിയുടെ 37408/EA2/09/AD dtd 06.4.2010 കത്തു പ്രകാരം കrഷി വകുപ്പു ഡയറക്ടർക്ക് 2 ശതമാനത്തിലെ എണ്ണം കണക്കാക്കുമ്പോൾ,15 ശതമാനത്തിലൂടെ,മുൻപ് പ്രൊമോഷൻ നേടിയിട്ടുള്ള എല്ലാ ഓഫീസെഴ്സിനെയും 2 ശതമാനത്തിൽ എണ്ണൂക എന്ന നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനേത്തുടർന്നാണ് 17 ന്പകരം 34 അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർക്ക് ഉത്തരവ് SD(1)62973/2009 dtd 10.6.2010 പ്രകാരം അഗ്രിക്കൾച്ചറൽ ആഫീസറായി പ്രൊമോഷൻ ലഭിച്ചത്.
52 ദിവസത്തെ റിലേ സത്യാഗ്രഹം..
സർക്കർ ഉത്തരവു GO(Rt)No.1342/08/AD dated 10/07/2008 പ്രകാരം അഗ്രിക്കൾച്ചറൽ ആഫീസർ തസ്തികയിലേക്ക് 13%(155 എണ്ണം)നിയമനം നടത്തുന്നത്, Kerala Public Service Commission നടത്തുന്ന സ്യൂട്ടബിലിറ്റി ടെസ്റ്റ് പാസ്സായിട്ടുള്ളതും 10 വർഷം സേവനമുള്ളതുമയ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാരിൽ നിന്നുമാണ്. സ്യൂട്ട്ബിലിറ്റി ടെസ്റ്റ് പാസ്സായിട്ടുള്ളതും 10 വർഷം സേവനമുള്ളതുമായ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാർക്കയി നീക്കിവച്ചിട്ടുള്ള 13% വിഭഗത്തിൽ കൂട്ട വിരമിക്കലോടെ 31/03/2011 ൽ 25 ഒഴിവുകൾ ഉണ്ടാവും എന്നതുകൊണ്ട് സ്യൂട്ട്ബിലിറ്റി ടെസ്റ്റ് നടത്തുന്നതിനുള്ള അപേക്ഷ 04/12/2009 ലും 29/6/2010 ലും കrഷി വകുപ്പ് ഡയറക്ടർ മുൻപാകെ സമർപ്പിച്ചിരുന്നു. തുടർന്ന് നടപടിയെടുക്കാത്ത സാഹചര്യത്തിൽ 22/11/10 ൽ സെക്രട്ടറിയേറ്റ് ധർണ്ണയും 07/02/2011 ൽ വിവിധ ജില്ലാ ആസ്ഥാ നങ്ങളിൽ ജില്ലാ ധർണ്ണയും അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാർ നടത്തിയിരുന്നു. തുടർന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ബഹു: ഹൈക്കൊടതി മുൻപാകേ അംഗങ്ങൾ ഹർജി സമർപ്പിക്കുകയും WP©10924/2011(M) പ്രകാരം കേസ് തീർപ്പാക്കുന്നത് വരെ 13% വിഭാഗത്തിൽ നിയമനം പാടില്ലയെന്ന് ഇടക്കാല ഉത്തരവ് നേടിയിട്ടുള്ളതുമാണ്.(ഈ ഇടക്കാല ഉത്തരവ് സമ്പാദിച്ചില്ലായിരുന്നുവെങ്കിൽ 25 തസ്തികകളും എന്നോ നികത്തപ്പെടുമാsയിരുന്നുവെന്ന സത്യം അറിയാതെയല്ല ഒരുകൂട്ടർ പുതിയ ജല്പനങ്ങളുമായി ഇറങ്ങി തിരിച്ചിട്ടുള്ളത്) ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാരിൽ 95% പേർക്ക് നിലവിലെ അവസ്ഥയിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ് തസ്തികയിൽത്തന്നെ വിരമിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാൽ സ്യൂട്ടബിലിറ്റി ടെസ്റ്റ് നടത്തി 13% വിഭാഗത്തിലുള്ള അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാരെ നിയമിക്കേണ്ട തസ്തികകൾ കൂടി ക്രമവിരുദ്ധമായി മറ്റു വിഭാഗങ്ങൽക്ക് മറ്റിവക്കാൻ സർക്കർ ശ്രമിക്കുന്നത് ഫീൽഡ് തലത്തിൽ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടത്തുന്ന അടിസ്ഥാന വിഭാഗം അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാരുടെ മനോവീര്യം തകർക്കുന്നതണെന്ന വിവരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അറിയിച്ചതിനേ തുടർന്ന് സംഘടനാ ചർച്ച വിളിക്കുവാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നാൽ ചർചചയില്ലാതെതന്നെ 13% തസ്തികകളിൽ ക്രമ വിരുദ്ധമായി നിയമനം നേടാൻ ശക്തമായ സമ്മർദ്ദവും മറ്റു നീക്കങ്ങളും മറു വിഭാഗം ശക്തമാക്കിയ സാഹചര്യത്തിൽ (2003 മുതൽ ഗ്രാജ്യുവേറ്റ്സ് നിരന്തരം കോടതിയെ പ്രത്യെക ശതമാനത്തിനായി സമീപിച്ചപ്പോഴും W.P. (C) No. 20111/05 dtd 30/3/2007 പ്രകാരം 15 ശതമനത്തിൽ നിന്നും 2% മറ്റിവയ്ക്കപ്പെടുമ്പോൾ അതു ബാധിക്കുന്ന വിഭാഗവുമയി ചർച്ച നട്ത്തണമെന്ന ഹൈകോടതി ഉത്തരവും ,15% കുറച്ച് 13% ആക്കുവാൻ ഫയൽ കുറിപ്പുകൾ പ്രകാരം യാതൊരു സഹചര്യവും ഇല്ലാതിരുന്നിട്ടു കൂടി, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു സുപ്രഭാതത്തിൽ GO(Rt)No.1342/08/AD dated 10/07/2008 പ്രകാരം അഗ്രിക്കൾച്ചറൽ ആഫീസർ തസ്തികയിലേക്ക് ഗ്രാജ്യുവെറ്റ്സിനായി 2% മാറ്റി വച്ചുകൊണ്ടുള്ള ഉത്തരവുണ്ടായ അനുഭവം ഓർക്കുക.) നഷ്ട്ടപ്പെട്ടതിന് ശേഷം സമരം ചെയ്യാമെന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ പിൻബുദ്ധിക്കൊപ്പം നിൽക്കാതെ എന്നും അഗ്രിക്കൾച്ചറൽ അസ്സിസ്സ്റ്ന്റുമാരുടെ പ്രശ്നങ്ങളിൽ കരുതലോടെ, നോക്കി നിൽക്കാതെ ഇടപെടുന്ന ഉത്തരവാദിത്ത്വമുള്ള സംഘടന എന്നുള്ള നിലയിലും, ഒറ്റിക്കൊടുത്തതിനു ശേഷം ചാരിത്ര പ്രസംഗം നടത്തുന്നതിനുള്ള മെയ് വഴക്കം ഇല്ലാത്തതുകൊണ്ടും കൂടിയാണ്, ഒഴിവുള്ള 1000 തസ്തികകളിൽ ഉടൻ നിയമനം നടത്തുക,2:2:1 റേഷ്യോ പ്രൊമോഷൻ, അസ്സിസ്റ്റ്ന്റു അഗ്രിക്കൾച്ചറൽ ആഫീസർ പുനർനാമകരണം എന്നീ ദീർഘകാല ആവശ്യങ്ങൾ കൂടി ഉന്നയിച്ച് സാഹചര്യം ആവശ്യപ്പെടുന്ന സമരം സംഘടന നടത്തിയത്.
സ്യൂടബിലിറ്റി ടെസ്റ്റ്
2010 ഓട് കൂടി സ്യൂടബിലിറ്റി ടെസ്റ്റ് പാസ്സായ അഗ്രിക്കൾച്ചർ അസ്സിസ്റ്റ്ന്റ്മാർ ലിസ്റ്റിൽ ഇല്ലാതാകും എന്നതു മനസ്സിലാക്കി സംഘടന ഈ വിഷയം പല പ്രാവശ്യം വകുപ്പ് ഡയരക്ടറുടെ ശ്രദ്ധയിൽ‌പ്പെടുത്തുകയുണ്ടായി. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. ഇതിനേത്തുടർന്ന് പി.എസ്.സി ചെയർമാനെ നേരിൽക്കണ്ട് സ്യൂടബിലിറ്റി ടെസ്റ്റ് നടത്തേണ്ട സാഹചര്യം ബോധിപ്പിച്ചു. ഇതിനേത്തുറ്റർന്ന് പി.എസ്.സി ക്യഷി വകുപ്പ് ഡയറക്ടറോട് 21/7/2010 ൽ ഇ.എഫ് II(3)5653/09/ഇ.ഡ്ബ്ല്യ നമ്പർ കത്ത് പ്രകാരം സംഘടന നൽകിയ നിവേദനം സംബന്ധിച്ച് അറിയിക്കുകയും സ്യൂടബിലിറ്റി ടെസ്റ്റ് നടത്തേണ്ടതുണ്ടോ എന്ന് ആരായുകയും ചെയ്തു. തുടർന്ന് 22/9/2010 ലെ എസ്.ഇ.(2) 32168/10 കത്ത് പ്രകാരം റ്റെസ്റ്റ് നടത്താവുന്നതാണെന്ന് ഡയറക്റ്ററേറ്റിൽ നിന്നും അറിയിക്കുകയും ചെയ്തു. കൂറ്റാതെ ഇതേ വിഷയത്തിൽ വകുപ്പ് സെക്രട്ടരിക്ക് നൽകിയ കത്ത് ഡയരക്ടറേറ്റ് വഴി 23/7/11 ൽ എസ്.ഇ(2)259471/11 നമ്പറായി പി.എസ്.സി യോട് ടെസ്റ്റ് ഉറ്റൻ നറ്റത്തുന്നതിനുവേണ്ട നടപറ്റികൾ കൈക്കൊള്ളണമെന്ന് അറിയിച്ച് അയച്ചതിന്റെ കോപ്പി സംഘടനക്ക് നൽകിയിട്ടുണ്ട്. തുറ്റർന്ന് പി.എസ്.സി യിൽ നിന്നും,വകുപ്പ് സെക്ക്രട്ടറിയിൽ നിന്നും ടെസ്റ്റ് ഉടൻ നടത്തുന്നതാണെന്നുള്ള അറിയിപ്പ് ലഭിച്ചിട്ടൂണ്ട്
ജോബ് ചാർട്ടും അസ്സിസ്റ്റ്ന്റ് അഗ്രിക്കൾച്ചറൽ ആഫീസർ (AAO)പുനർനാമകരണവും
2001 ൽ സർക്കാർ ഉത്തരവ് നമ്പർGO(MS) 77/2011 AD dtd 16.3.2001 പ്രകാരം ക്യഷിവകുപ്പിലെ 23 വർഷത്തെ ഗ്സീനീയർ അഗ്രിക്കൾച്ചർ അസ്സിസ്റ്റ്ന്റ്മാർക്ക് അസ്സിസ്റ്റ്ന്റ് അഗ്രിക്കൾച്ചറൽ ആഫീസർ എന്ന തസ്തികാ നാമകരണം ഉത്തരവായി.എന്നാൽ ചില ദോഷൈക ദ്യക്കുകളുടെ പരിശ്രമ ഫലമായി 2011 ലെ പുതിയ സർക്കാർ, ഉത്തരവ് നമ്പർGO(MS) 261/2011 AD dtd 5.12.2001 പ്രകാരം അത് റദ്ദ് ചെയ്യുകയുണ്ടായി.ഈയവസരത്തിൽ സർക്കാരിലോ,വകുപ്പിലോ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമരുടേ വിഷയങ്ങളോട് പ്രതികരണം നടത്താൻ സർക്കരിന്റെ അംഗീകരമില്ലാത്ത കടലാസു സംഘടനകൾ ഇതികർത്തവ്യമൂഡരായി നോക്കിനിന്നപ്പോൾ ബഹു: ഹൈക്കൊടതി മുൻപാകേ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്സ് അസ്സോസ്സിയെഷൻ WP©662/02 പ്രകാരം ഹർജി സമർപ്പിച്ചതിനെത്തുടർന്ന് ഈ വിഷയം സർക്കാർ പുന:പരിശോധിക്കുകയുണ്ടായി. വിവിധ സർക്കാരുകൾ മാറിമാറി ഭരിച്ച് നീണ്ട എട്ട് വർഷം ഈ വിഷയം സർക്കാർ വിശദമായി പരിശോധിച്ചു. പരിശോധനയിൽ പ്രധാനമായി ധനകാര്യവകുപ്പ് മൂന്ന് തടസ്സ വദങ്ങളാണ് ഉന്നയിച്ചത്.1.എട്ടാം ശമ്പളക്കമ്മീഷൻ ഈ പുനർനാമകരണം ശുപാർശ ചെയ്തിട്ടില്ല.2. അനേകം പ്രൊമോഷൻ സാധ്യതയുള്ള അഗ്രിക്കൾച്ചർ അസ്സിസ്റ്റ്ന്റ്മാർക്ക് ഇങ്ങനെയൊരു പുനർനാമകരണത്തിന്റെ ആവശ്യ്മില്ല എന്ന ക്യഷിവകുപ്പ് ഡയറക്ടറുടെ കത്ത്.3. ഈ നാമകരണം അനുവദിച്ചാൽ എല്ലാ ക്യഷിഭവനുകളിലും ഈ തസ്തിക ആവശ്യപ്പെടും.അങ്ങിനെ വിശദമായ പരിശോധനക്ക് ശേഷം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2010 മാർച്ച് മാസത്തിൽ ഈ വിഷയം ഒൻപതാം ശമ്പളക്കമ്മിഷന്റെ മുൻപിൽ അവതരിപ്പിക്കുന്നതിനായി ബഹു:ധനകാര്യ മന്ത്രി ഫയൽക്കുറിപ്പ് എഴുതി ഈ ഫയൽ മടക്കുകയുണ്ടായി.( സെക്രട്ടറിയേറ്റിലെ No 27970/AWB2/2001/Fin ,No 57316/AW-B2/05/Fin,87267/AW-B2/06/Fin, 18480/PARC-2/07/Fin,14902/AGRI-B2/10/Fin എന്നീ ഫയൽ കുറിപ്പുകൾ പ്രകാരം)ആ ഫയൽ മടക്കിയപ്പോഴും സത്യമറിയാതെ “കോഴിക്ക് നാളെ മുലവരും“ എന്ന് പറഞ്ഞ് ഒരു വിഭാഗം പണപ്പിരിവ് ഊർജ്ജിതമാക്കി.

എന്നാൽ AAO വിഷയത്തിൽ യുടെ നിലപാട് വളരെ വ്യത്യസ്ഥമായിരുന്നു.കാരണം എട്ടാം ശമ്പളക്കമ്മീഷനിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമരുടേ പ്രശ്നങ്ങൾക്ക് പരിഗണന കിട്ടാതിരുന്നതിനു പ്രധാന കാരണം ജോലി നിർവചിച്ച ജോബ് ചാർട്ടിന്റെ അഭാവമാണെന്ന് മനസ്സിലാക്കുകയും അതിനായി ശ്രമമാരംഭിക്കുകയും ചെയ്തു. ഇതിനായി നിവേദനങ്ങൾ മാത്രം പോരാ എന്ന് മനസ്സിലാക്കി അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്സ് അസ്സോസ്സിയെഷൻ, കേരള 03/08/2009 ൽ ഡയറക്ടറേറ്റ് ധർണ്ണ നടത്തുകയും, തുടർന്ന് ഡയറക്ടറുമായി നടന്ന ചർച്ചയിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർ അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും കാരണം കrത്യമായി ജോലി നിർവചിച്ച ജോബ് ചാർട്ടിന്റെ അഭാവമാണെന്ന് വസ്തുതാപരമായി സമർത്ഥിക്കുകയും അസ്സോസ്സിയേഷൻ സമർപ്പിച്ച ജോബ് ചാർട്ടിന്റേ പ്രൊപ്പോസൽ പ്രകാരം കരട് ജോബ് ചാർട്ട് അന്നു തന്നെ ബഹു: ഡയറക്ടർ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് ഒൻപതാം ശമ്പളക്ക്മ്മീഷന് സമർപ്പിച്ച പ്രൊപ്പോസലിൽ സംഘടന അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമരുടേ പ്രശ്നങ്ങൾ ക്യത്യമായി വരച്ചുകാട്ടുകയും, കമ്മീഷനുമായി നടന്ന ചർച്ചയിൽ തെളിവുകളുടെ പിൻബലത്തോടെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമരുടേ പരിതാപകരമായ അവസ്ഥ സമർത്ഥിക്കുകയും ചെയ്തു. ഈ ശ്രമങ്ങൾ എല്ലാം ഒരു വഴിക്ക് നടക്കുമ്പോഴും, മറുവശത്ത് അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമരുടേ പ്രശ്നങ്ങൾ സമൂഹത്തിലേക്ക് വ്യാപിപ്പിച്ച് മാധ്യമ ശ്രദ്ധയും,പൊതു സമൂഹത്തിന്റെ ശ്രദ്ധയും ലഭിക്കുന്നതിനായി തുടരെ തുടരെ സമര പോരാട്ടങ്ങൾ നടത്തിയത് നിങൾക്ക് അറിവുള്ളതാണല്ലോ.? എന്നാൽ കേരള സിവിൽ സർവ്വീസിന്റെ ചരിത്രത്തിൽ നാളിതുവരെ ഒരു കാറ്റഗ്ഗറി സംഘടനയും ചെയ്യാത്ത തരംതാണ ജല്പനങ്ങളും,പ്പ്രചരണങ്ങളുമാണ് ഈ സമരങ്ങൾക്കെതിരെ കടലാസ് സംഘടനകൾ നടത്തിയത്. അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമരുടേ ആനുകൂല്യങ്ങൾ നഷ്ട്ടപ്പെടുമ്പോൾ നോക്കിനിൽക്കാൻ കഴിയാതെ നടത്തിയ ചെറുത്തു നിൽ‌പ്പ് സമരങ്ങളെ അപകീർത്തിപ്പെറ്റുത്താൻ ശ്രമിച്ചത് അവരുടെ തന്നെ അനുഭാവികളിൽ വലൊയൊരു വിഭാഗം സംഘടന വിടാനും അത് പിളർന്ന് സംഘടനകൾ ഉണ്ടാകാനും കാരണമായി.

ഒൻപതാം ശ്മ്പളക്കമ്മീഷൻ ശുപാർശയെത്തുടർന്ന് അനോമലിക്കായി അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ്സ് അസ്സോസ്സിയേഷൻ എന്ന ഏക സംഘടനയേ ഡയറക്ട്രേറ്റിൽ പരാതി സമർപ്പിച്ചിരുന്നുള്ളൂ.അത് കത്ത് നമ്പർ O&M(1)16021/2010 DTD 27.4.2011. പ്രകാരം സർക്കാരിലേക്ക് അയക്കുകയുണ്ടായി.ഈ കത്തിന്റെ സൂചനയിൽ അഗ്രിക്കൾച്ചറൽ അസ്സോസ്സിയേഷൻ നൽകിയ നിവേദനം പരാമർശിക്കുന്നുണ്ട്. മാത്രവുമല്ല ക്യഷി വകുപ്പിൽ നിന്നും ധനകാര്യ വകുപ്പിലേക്ക് ഫയൽ നീങ്ങിയപ്പോൾ മുൻപ് ഉണ്ടായത് പോലെയുള്ള തടസ്സവാദങ്ങൾ ഇക്കുറിയും ഉണ്ടാവുകയുണ്ടായി. ഇവരുടെ തൊഴിലിൽ മാറ്റമുണ്ടോ , ഇവർ 1:1:1 ആവശ്യ്പ്പെടില്ലേ? എന്നീ തടസ്സ വാദങ്ങളാൽ ഫയൽ നീങ്ങതെയിരുന്നപ്പോൾ അത് അന്വോഷിച്ച് ആ വിഷയത്തിൽ ക്യത്യമായ മറുപടി നൽകിയത് അംഗീക്യത സംഘടനയെന്നുള്ള നിലയിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്സ് അസ്സോസ്സിയെഷൻ, കേരള മത്രമാണ്. എന്നാൽ കടലാസ് സംഘടന വീണ്ടും പിളർന്ന് അവർ ഈ വിഷയ്ത്തിൽ പുതിയ നിവേദനം നൽകിയത് ഈ നേട്ടത്തിനു കാലതാമസമൂണ്ടാക്കുന്നതിന് കാരണമായി. അതായത് 1:1:1 ആവശ്യപ്പെടില്ലേയെന്ന് ധനകാര്യ വകുപ്പ് സംശയം പ്രകടിപ്പിച്ച സമയത്താണ് ഇവരുടെ അനിയന്മാർ മൂന്ന് ഗ്രേഡീനും പേരുമറ്റണമെന്നും 1:1:1 ആവശ്യ്പ്പെട്ടുകൊണ്ടും നിവേദനം സമർപ്പിച്ചത്(ഒരമ്മ പെറ്റതെല്ലാം ചാരക്കുട്ടന്മാർ! ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല) അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്മാരുടെ പ്രൊമോഷൻ തസ്തികയായ അഗ്രിക്കൾച്ചറൽ ആഫീസർ തസ്തികകളുടെ എണ്ണം കുറക്കുന്നതിനായി മറ്റ് ഗസറ്റഡ് സംഘടനകൾ 2012 ചിങ്ങം ഒന്നിന് നടത്തിയ സമരത്തിൽ ഇക്കൂട്ടരും ചേർന്നതു നിങ്ങൾക്ക് ഓർമ്മയില്ലെ.?അങ്ങിനെ 12 തസ്തികകൾ നഷ്ടപ്പെടുത്തുകയും ചെയ്തു.. ഈ ജാള്യത ഒളിപ്പിക്കാൻ വീണ്ടുമവർ ബഷീർ കഥയിലെ എട്ടുകാലി മമ്മൂഞ്ഞിനെ അനുസ്മരിപ്പിച്ചുനടക്കുന്നു. അവരോട് ചില ചൊദ്യങ്ങൾ ചോദിച്ചുകൊള്ളട്ടെ..

1. ഒൻപതാം ശ്മ്പളക്കമ്മീഷൻ ശുപാർശയിൽ അഭിപ്രായ വ്യത്യാസമുള്ളവർക്ക് വകുപ്പ് മേധാവികൾ വഴി ഹർജി സമർപ്പിക്കാം എന്ന് നിർദ്ദേശമുണ്ടായിരുന്നിട്ട് അവർ എന്തു കൊണ്ട് സമർപ്പിച്ചില്ല.
2. അഗ്രിക്കൾച്ചർ അസ്സിസ്റ്റ്ന്റ്മാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നത് എൽ.ഡി.എഫ് സർക്കാർ മാത്രമാണെന്ന് നോട്ടീസ് അടിക്കുമ്പോഴൊക്കെ പറയുന്ന ഇക്കൂട്ടർക്ക് നാണമില്ലെ യു.ഡി.എഫ് സർക്കാരിൽ നിന്നും ഈ ആനുകൂല്യം നേടിയെടുത്തത് അവരുടെ സമ്മർദ്ദം കൊണ്ടാണെന്ന് അവകാശപ്പെടാൻ? എന്തെങ്കിലും രേഖകൾ കൂട്ടിനുണ്ടോ. എന്നാൽ ഞങ്ങൾക്ക് അവകാശപ്പെടാൻ രേഖകൾ ഉണ്ട്.
3. എൽ.ഡി.എഫ് സർക്കാരിനെ സ്വാധീനിക്കാൻ കഴിയാത്ത നിങ്ങൾക്ക് യു.ഡി.എഫ് സർക്കാരിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞാൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർ എങ്ങനെ വിശ്വസിക്കും.

ധനകാര്യ വകുപ്പ് വിഷയം പരിശോധിച്ചപ്പോൾ ന്യായമാണെന്ന് മനസ്സിലാക്കി ക്യഷി വകുപ്പിലേക്ക് അയക്കുകയും ഉപാധികളോടെ അത് ഉത്തരവാക്കുകയും ചെയ്തു. ഇതാണു സത്യമെന്നിരിക്കെ 2% നഷ്ട്ടപ്പെട്ടപ്പോഴും,പി.സി.എ ഉത്തരവ് ഇറങ്ങിയപ്പോഴും,അഗ്രിക്കൾച്ചറൽ ആഫീസർ തസ്തികയിലേക്ക് അനർഹരെ തിരുകിക്കയറ്റാൻ ശ്രമം നടന്നപ്പോൾ ഈ സംഘടന സമരം നടത്തിയപ്പൊഴും, സ്യൂട്ടബിലിറ്റി ടെസ്റ്റ് ഉത്തരാവയപ്പൊഴുമെല്ലാം അണികളെപ്പിടിച്ച് നിറുത്തുവാൻ ഇവർ നടത്തിയ ഈ പൊറാട്ടു നാടകം വഴിയോരത്തു പോലും കാഴ്ച്ചക്കാരില്ലാതെ ഇനിയും നടത്തേണ്ടതുണ്ടോയെന്ന് അവർക്ക് വിചിന്തനം നടത്താൻ കഴിയില്ല, കാരണം അത് ജീവിത മാർഗ്ഗമാണ്. എന്നാൽ സമയത്തിന് വിലയുള്ള നാം ഇതിനിയും ഇത് കാണേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സ്പെഷ്യൽ റൂൾ ചർച്ച
15 ശതമാനം 13 ശതമാനമക്കപ്പെട്ടപ്പോൾ യാതൊരു പ്രധിഷേധവും ഉണ്ടാക്കാത്തവർ, സ്പെഷ്യൽ റൂൾ ചർച്ചയിൽ പങ്കെടുത്ത ഏതാണ്ട് എല്ലാ സഘടനകളും ഒരേ സ്വരത്തിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർക്ക് 25% അഗ്രിക്കൾച്ചറൽ ആഫീസർ പ്രൊമോഷൻ നൽകണമെന്ന് ആവേശ്യപ്പെട്ടപ്പോൾ, പ്രയോഗിക ബുദ്ധിയൊടേ ഏകകണ്Tമായ ആ സ്വരത്തിന് ശക്തി പകരേണ്ടതിന്നു പകരം അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ “രക്ഷ്കന്മാർ” മാത്രം 50 ശതമാനം ആവശ്യപ്പെട്ട് വ്യത്യസ്തമായ നിലപട് സ്വീകരിച്ചതിന്റെ ആത്മാർത്ഥത ഇവരുടെ ചരിത്രം അറിയുന്ന ഒരു ജീവനക്കാരനും ചോദ്യം ചെയ്യുകയില്ല. സ്പെഷ്യൽ റൂൾ ചർച്ചയിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്ക് വേണ്ടി ഏറ്റവും കൂടുതൽ ആവശ്യ്ങ്ങൾ പ്രായോഗിക ബുദ്ധിയോടെ മുന്നോട്ട് വച്ചത് അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ്സ് അസ്സൊസ്സിയേഷൻ മാത്രമാണ്.
5:3:2 റേഷ്യോ പ്രൊമോഷൻ
അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്ക് 25 വർഷത്തോളമായി ലഭിച്ചു വരുന്ന റേഷ്യോ പ്രൊമോഷൻ കുറ്റമറ്റ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി 2003 ന് ശേഷം നാളിതുവരെ കrത്യമായി നൽകിയിട്ടില്ല. ഇതിനെതിരേ ബഹു: ഹൈക്കൊടതി മുൻപാകേ WPC.24919/2009 പ്രകാരം ഹർജി സമർപ്പിക്കുകയും കേസ് നീണ്ടുപോയപ്പോൾ ബഹു: മുഖ്യമന്ത്രി മുൻപാകേ പരാതി സമർപ്പിച്ചതിനെ തുടർന്ന് കത്ത് നമ്പർ 7986/സി.എം.പി.ജി.ആർ.സി/2010/ ജി.എ.ഡി തീയതി 14/6/2010 പ്രകാരം മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും, മറുപടിയായി ക്യഷി വകുപ്പ് ഡയറക്ടർ കത്ത് നമ്പർ SE(2)26436/2010 dtd 07/07/2010 പ്രകാരം ഒരു മാസത്തിനുള്ളിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർക്ക് അർഹതപ്പെട്ട 5:3:2 റേഷ്യോ പ്രകാരമുള്ള എല്ലാ പ്രൊമോഷനുകളും നൽകുന്നതാണ് എന്നുള്ള മറുപടി നൽകിയിട്ടും, നാളിതുവരെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരുടെ കുറ്റമറ്റ സീനിയോരിറ്റി ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ല. റേഷ്യോ പ്രൊമോഷൻ അർഹതപ്പെട്ട അഗ്രിക്കൾച്ചറൽ അസ്സിസ്സ്റ്ന്റുമാർക്ക്, അതു ലഭിക്കാത്തതു മൂലം ഓരോ മാസവും ആയിരങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ട്.ഇത്രയെല്ലാം സമാനതയില്ലാത്ത വിവേചനം കrഷി വകുപ്പിലോ, മറ്റു വകുപ്പുകളിലേയോ ഒരു കാറ്റഗറിയിലുമുള്ള ജീവനക്കാരനും അനുഭവിക്കുന്നില്ല. എന്നിട്ടും കാത്തിരുന്ന് മനസ്സ് മടുത്ത ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന സംഘടന എന്നുള്ള നിലയിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റ്സ് അസ്സോസ്സിയേഷൻ, കേരള, അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാരുടെ ന്യായമായ പ്രശ്നങ്ങൾക്കായി അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റ്സ് അസ്സോസ്സിയേഷൻ,കേരള നടത്തുന്ന സമാനതയില്ലാത്ത സമര,നിയമ പോരാട്ടങ്ങളുടെ ഫലമായി ജോബ് ചാർട്ട്, സീനിയോറിറ്റി ലിസ്റ്റ്,റേഷ്യോ പ്രൊമോഷൻ എന്നീ കര്യങ്ങൾ ഉത്തരവാകുന്നതിലുള്ള വേഗത മനസ്സിലാക്കി വിവിധ ജില്ലകളിലെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റുമാർ ഈ സംഘടനയിലേക്കയെത്തുന്നുണ്ടെങ്കിൽ, അത് അവർ ഈ സംഘടനയ്ക്ക് നൽകുന്ന ആത്മാർത്ഥമായ പിന്തുണയാണ്, അംഗീകാരമാണ്. പൊള്ളയായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് ഈ സംഘട്നയുടെ ജോലിയല്ല. അതുകൊണ്ടുതന്നെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റന്റു വിരുദ്ധന്മാരയ ആർക്കൊക്കെ എന്തെല്ലാം വിഷമങ്ങളുണ്ടെങ്കിലും ശരി തുടർന്നും ഇത്തരം സമരങ്ങൾ സംഘടന ഏറ്റെടുക്കുകതന്നെ ചെയ്യും, അത് കേവല കുപ്രചാരണങ്ങളിലൂടെ തകർക്കാനാകുന്നതല്ല..
മനോഹരമായ നേട്ടങ്ങൾ കണ്ട് ഭ്രമിച്ച് നിൽക്കാതെ കല്ലും, മുള്ളും നിറഞ്ഞ വഴികളിലൂടെ വിശാലമായ ലക്ഷ്യത്തിലേക്കുള്ള ഈ പോരാട്ട പാതയിൽ പ്രത്യാശയോടെ,ഏവരുടെയും പിന്തുണയും, സഹകരണവുംഅപേക്ഷിച്ചുകൊണ്ട്, എല്ലാ വിധ അഭിവാദനങ്ങളും അർപ്പിച്ചുകൊണ്ട്,

ജന:സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Messages not found