കഴിഞ്ഞയൊരു ദശാബ്ദക്കാലമായി കേരളത്തിലെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ ആവശ്യങ്ങളിൽ ചിലതായിരുന്നു 2000ൽ അനുവദിച്ച 20 പുതിയ ക്യഷി ഭവനുകളിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ തസ്തിക സ്യഷ്ടിക്കുക, അസ്സിസ്റ്റ്ന്റു അഗ്രിക്കൾച്ചറൽ ആഫീസർ പുനർ നാമകരനം നടത്തുക എന്നുള്ളത്. ഇതിനായി കേരളത്തിലെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർ വർഷങ്ങളായി പ്രക്ഷോഭത്തിലായിരുന്നു. 2000 ൽ അനുവദിച്ച 20 പുതിയ ക്യഷി ഭവനുകളിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ തസ്തിക സ്യഷ്ടിക്കൽ അനന്തമായി നീണ്ടുപോയപ്പോൾ 2009ൽ ഡയറക്ട്രേറ്റിനു മുൻപിൽ കൂടധർണ്ണയും, 2011ൽ സെക്രട്ട്രിയേറ്റ് ധർണ്ണയും, 2012 ൽ സെക്രട്ടറിയേറ്റിനു മുൻപിൽ റിലേ സത്യാഗ്രഹം എന്നിവ നൂറു കണക്കിനു അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരെ അണിനിരത്തി നടത്തുകയും 52 ദിവസത്തെ റിലേ സത്യാഗ്രഹത്തിനുശേഷം ബഹു: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽച്ചേർന്ന യോഗത്തിൽ 20 പുതിയ ക്യഷി ഭവനുകളിൽ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ തസ്തിക സ്യഷ്ടിക്കൽ, അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർക്ക് വേണ്ടി മാറ്റിവച്ചിട്ടുള്ള അഗ്രിക്കൾച്ചറൽ ആഫീസർ തസ്തിക അനർഹർക്ക് നൽകുവാനുള്ള നീക്കം ഉപേക്ഷിക്കുക, അസ്സിസ്റ്റ്ന്റ് അഗ്രിക്കൾച്ചറൽ ആഫീസർ പുനർ നാമകരണം നടത്തുക എന്നീ സമരാവശ്യങ്ങൾ അംഗീകരിക്കുകയുമുണ്ടായി. ഇതിന്റെ ഫലമായി 2000 ൽ അനുവദിച്ച 20 പുതിയ ക്യഷി ഭവനുകളിൽ 40 അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ തസ്തിക സ്യഷ്ടിച്ച് ഉത്ത്രവായി. 40 അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാരുടെ തസ്തിക സ്യഷ്ട്ടിക്കുമ്പോൾ 5:3:2 റേഷ്യോ പ്രകാരം 8 അസ്സിസ്റ്റ്ന്റ് അഗ്രിക്കൾച്ചർ ആഫീസർ, 12 അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റു ഗ്രേഡ് 1, 20 അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റു ഗ്രേഡ് 2 എന്നീ തസ്തികകൾ യഥാക്രമം പുതിയതായി ഉണ്ടാകും..
പുതിയ ഉത്തരവിട്ട ബഹു: മുഖ്യമന്ത്രി,ക്യഷി മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് കേരളത്തിലെ അഗ്രിക്കൾച്ചറൽ അസ്സിസ്റ്റ്ന്റുമാർ നന്ദിയും അഭിവാദ്യങ്ങളും അർപ്പിക്കുന്നു.