വീണ്ടും അവർ ഒന്നിച്ചു.! 12 അഗ്രിക്കൾച്ചർ ആഫീസർ പ്രൊമോഷൻ തസ്തിക അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റുമാർക്ക് നഷടമായി.


9 മത്  കമ്മീഷൻ അഗ്രിക്കൾച്ചർ ആഫീസറും സീനീയർ അഗ്രിക്കൾച്ചർ ആഫീസർ/അസ്സിസ്സ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചറും തമ്മിലുള്ള അനുപാതം 4:1ൽ നിന്നും ഉയർത്തി 3:1 ആക്കുന്നതിനു ശുപാർശ ചെയ്യുകയുണ്ടായി.എന്നാൽ ക്യഷി വകുപ്പിലെ ജീവനക്കരുടെ സ്പെഷ്യൽ റൂൾ രൂപീകരണ ചർച്ചയിൽ അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റ്സ് അസ്സോസ്സിയേഷൻ,കേരള ഈ അനുപാതം നടപ്പിലാക്കുമ്പോൾ അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റുമാർക്ക് അവരുടെ ബൈ ട്രൻസ്ഫർ പ്രൊമോഷൻ തസ്തികയായ 155 അഗ്രിക്കൾച്ചർ ആഫീസർ തസ്തികയുടെ എണ്ണം കുറയുന്ന രീതിയിൽ അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റുമാരിൽ നിന്നും പ്രൊമോഷനായ അഗ്രിക്കൾച്ചർ ആഫീസർ തസ്തികയുടെ അനുപാതം  ഈ റേഷ്യ്യോ കണക്കാക്കുന്നതിനു പരിഗണിച്ചാൽ പ്രൊമ്മോഷനായ  അഗ്രിക്കൾച്ചർ ആഫീസർമാർക്കുംഅസ്സിസ്സ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ പ്രൊമോഷൻ നൽകണമെന്നും അല്ലാത്തപക്ഷം 155 അഗ്രിക്കൾച്ചർ ആഫീസറുടെ എണ്ണം ഈ റേഷ്യ്യോ കണക്കാക്കുന്നതിനു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് GO(MS)67/2012/AD പ്രകാരം 3:1 റേഷ്യോ പ്രൊമൊഷനായി ബൈ ട്രാൻസ്ഫർ പ്രൊമോഷൻ പ്രകാരം അഗ്രിക്കൾച്ചർ ആഫീസറായവരുടെ എണ്ണം റേഷ്യോ കണക്കാക്കുന്നതിന് പരിഗണിക്കാൻപാടില്ലയെന്നയുത്തരവുണ്ടായി.
ഇതിനെത്തുടന്ന് വകുപ്പിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ngo Union,KGOA,Joint Council,KGOF,KATSA അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റ്സ് അസ്സോസ്സിയേഷൻ,കേരള എന്നീ സംഘടനകൾ സംയുക്തമ്മായി സമരം തീരുമാനിക്കുകയും ,ആയതിന്റെ കരട് നോട്ടീസ് തയ്യാറാക്കുകയും ചെയ്തു. എന്നാൽ യോഗ തീരുമാനത്തിൽ പരാമർശിക്കാത്തതും അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റ് മാരുടെ പ്രൊമോഷൻ തസ്തികയായ അഗ്രിക്കൾച്ചർ ആഫീസർ പ്രൊമോഷൻ ത്യസ്തികകളുടെ എണ്ണം കുറക്കുകയും ചെയ്യുന്ന തരത്തിലുള്ള് നിഗൂഢമായാ ആവശ്യം നോട്ടീസിലുള്ളത് സമരം നടത്തുന്ന ഇതര സംഘടനകളെ അറിയിക്കുകയും, മിനിട്സിൽ പരാമർശിക്കാത്ത ആവശ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ,ആവശ്യം നിരാകരിച്ചതിനാൽ അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റ്സ് അസ്സോസ്സിയേഷൻ,കേരള സമരത്തിൽ നിന്നും പിന്മാറുകയുണ്ടായി.എന്നാൽ മറ്റ് സംഘടനകൾ നൊട്ടീസിലുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയുണ്ടായി.

ഇപ്പോൾ SD(1)65446/2012 dtd 22.3.2013. ഉത്ത്രവ് പ്രകാ‍രം 3:1 റേഷ്യോ സമരക്കാർ ആവശ്യപ്പെട്ടതുപോലെ ‘ദുർവ്യാഖാനം ‘ ഒഴിവാക്കിയിറക്കിയിരിക്കുകയാണ്. ഇതിലൂടേ അസ്സിസ്സ്റ്റന്റ് മാരുടെ പ്രൊമോഷൻ തസ്തികയായ 12 അഗ്രിക്കൾച്ചർ ആഫീസർ പ്രൊമോഷൻ ത്യസ്തികകളുടെ എണ്ണം കുറക്കുകയും ചെയ്തു. സമരാവശ്യങ്ങളിൽ മറ്റൊന്നും നാളിതുവരെ നടപ്പിലായിട്ടില്ലയെന്നറിയുമ്പൊൾ, ഈ ആവശ്യം നോട്ടീസിൽ തിരുകി കയറ്റി നോൺ ഗസറ്റഡ് സംഘടനകളെ സമരത്തിനിറക്കി അവരുടെ ആനുകൂല്യങ്ങൾ തട്ടിപ്പറിക്കുന്ന മേലാള സംഘടനകളുടേ ചതിയും.കൂശാഗ്ര ബുദ്ധിയും.കുതന്ത്രവും ഒരിക്കൽക്കൂടി ഇവിടെ തുറന്ന് കാണിക്കുകയാണ്. ഇനിയെങ്കിലും കണ്ണുള്ളവർ കാണട്ടെ, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടിട്ടില്ലാത്തവർ സമരത്തിൽ പങ്കെടുത്ത മറ്റ് സംഘടനകളോട് പ്രതിഷേധം അറിയിക്കുക.ഒറ്റുകാരുടെ തുടർന്നുള്ള പരിപാടികൾ ബഹ്ഹിഷ്ക്കരിക്കുക.

3 thoughts on “വീണ്ടും അവർ ഒന്നിച്ചു.! 12 അഗ്രിക്കൾച്ചർ ആഫീസർ പ്രൊമോഷൻ തസ്തിക അഗ്രിക്കൾച്ചർ അസ്സിസ്സ്റ്റന്റുമാർക്ക് നഷടമായി.

  1. സൈറ്റ് കുറച്ചുകൂടി നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Messages not found