സ്യൂട്ടബിലിറ്റി ടെസ്റ്റ്‌


12.08.2011 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കൃഷി വകുപ്പിലെ കൃഷി അസ്സിസ്ടന്റുമാര്‍ക്ക് അതേ വകുപ്പില്‍ കൃഷി ഓഫീസര്‍ ഗ്രേഡ് 2 ആയി ഉദ്യോഗ കയറ്റം ലഭിക്കുന്നതിനുള്ള അര്‍ഹത നിര്‍ണയ പരീക്ഷ (എഴുത്തു പരീക്ഷ)19.01.2013 ശനിയാഴ്ച രാവിലെ 10.00 മണി മുതല്‍ 01.00 മണി വരെ നടത്തുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുത പരീക്ഷക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ 24.12.2012 പി.എസ്.സി. ആസ്ഥാനത്ത് നിന്നും അയച്ചിട്ടുണ്ട്. 17.01.2013 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്ത തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ പട്ടത്തുള്ള കമ്മീഷന്‍റെ പരീക്ഷാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയുമായും കൊല്ലം, പത്തനതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസുമായും ആലപ്പുഴ, ഇടുക്കി,കോട്ടയം ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസുമായും എറണാകുളം, തൃശൂര്‍, പാലക്കാട്‌ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ജില്ലാ പി.എസ്.സി. ഓഫീസുമായും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസുമായും കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായും ബന്ധപ്പെടേണ്ടതാണ്. ടി തസ്തികയുടെ എഴുത്തു പരീക്ഷ ഇംഗ്ലിഷിലോ, മലയാളത്തിലോ ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം എഴുതേണ്ടതാണ്.

source:
http://keralapsc.org/announcements/agricultural%20asst-agri-descriptive%20test.pdf
http://keralapsc.org/announ.htm

Leave a Reply

Your email address will not be published. Required fields are marked *